തവനൂർ : നിർദിഷ്ട തവനൂർ-തിരുനാവായ പാലത്തിനായി ബഹുജനക്കൂട്ടായ്‌മ സംഘടിപ്പിച്ച് സി.പി.എം.തവനൂരിന്‍റെ വികസനത്തിന് വഴിയൊരുക്കുന്ന തവനൂർ-തിരുനാവായ പാലം പദ്ധതി തകർക്കാൻ ശ്രമിക്കുന്നവരെ തവനൂരിലെ ജനത ഒറ്റക്കെട്ടായി നേരിടുമെന്ന് സദസ്സ് പ്രഖ്യാപിച്ചു.എന്തു പ്രതിബന്ധങ്ങളെയും മറികടന്ന് പാലം യഥാർഥ്യമാക്കുമെന്ന് സി.പി.എം. വ്യക്തമാക്കി.
സ്വപ്നപദ്ധതിയായ പാലം യാഥാർഥ്യമാക്കാൻ ഭഗീരഥപ്രയത്‌നമാണ് തവനൂരിലെ ജനത നടത്തിക്കൊണ്ടിരിക്കുന്നതെന്നും അത് ലക്ഷ്യംകാണുമെന്നും ബഹുജനക്കൂട്ടായ്‌മ ഉദ്ഘാടനംചെയ്ത് പ്രൊഫ. എം.എം. നാരായണൻ പറഞ്ഞു.തവനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ അധ്യക്ഷതവഹിച്ചു.പദ്ധതി നിർമാണംവരെയെത്തിയ ഘട്ടങ്ങൾ തവനൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് വിശദീകരിച്ചു.കെ.പി. വേണു, എ. ശിവദാസൻ, കെ.വി. സുധാകരൻ, ബി.ജി. ശ്രീജിത്ത്, നാസർ കൊട്ടാരത്ത്, ജയരാജ്, ഉമ്മർ ചിറക്കൽ, സതീഷ് ബാബു, ഷീജ കൂട്ടാക്കിൽ എന്നിവർ കൂട്ടായ്മയുടെ ചടങ്ങിൽ പ്രസംഗിച്ചു.