എരമംഗലം : സംസ്ഥാനത്ത് പപ്പടനിർമ്മാണത്തൊഴിലാളികൾക്കായി ഓൾകേരള പപ്പടത്തൊഴിലാളി കൂട്ടായ്‌മ നിലവിൽവന്നു. മാറഞ്ചേരിയിൽ സംസ്ഥാനകമ്മിറ്റി പ്രഖ്യാപനസമ്മേളനം പൊന്നാനി ഉപജില്ലാ വ്യവസായ ഓഫീസർ റഷീദ് പാലക്കാട് ഉദ്‌ഘാടനംചെയ്തു. ശ്രീജിത്ത് കൊളത്തൂർ അധ്യക്ഷതവഹിച്ചു. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.സംസ്ഥാന ഭാരവാഹികൾ: ശ്രീജിത്ത് കൊളത്തൂർ (പ്രസി.), പ്രകാശ് പുഴക്കാട്ടിരി (വൈസ്. പ്രസി.), നാസിം വെളിയങ്കോട് (സെക്ര.), വിജിൽ വേങ്ങാട് (ജോ. സെക്ര.), ഷിബി പെരിയമ്പലം (ഖജാ.).