തവനൂർ : ഈ വർഷത്തെ പൊതുപ്രവർത്തന സേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് ഗാന്ധിയനും, സർവ്വോദയ നേതാവുമായ കെ.വി.സുകുമാരൻ മാസ്റ്റർ സ്മാരക പുരസ്കാരം ആത്മജൻ പള്ളിപാടിന് മുൻ എം.പിയും തവനൂർ കേളപ്പജി ഭവനത്തിൽ വെച്ചു നടന്ന കെ.വി. സുകുമാരൻ മാസ്റ്റർ അനുസ്മരണ യോഗത്തിൽ വെച്ച് പുരസ്കാരം നൽകി. കേളപ്പജി ഭവനത്തിൻ വെച്ച നടന്ന പരിപാടി സി.ഹരിദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. കാർഷിക കോളേജ് ഡീൻ ഡോ.ജയൻ മുഖ്യപ്രഭാഷണം നടത്തി. ആത്മജൻ പള്ളിപ്പാട്, കെ.നാരായണൻ നായർ,കെ.രവീന്ദ്രൻ, വി.ആർ.മോഹനൻ നായർ, അടാട്ട് വാസുദേവൻ, കോലോത്ത് ഗോപാലകൃഷ്ണൻ, ഇ. ഹൈദ്രരാലി, പ്രണവം പ്രസാദ് എന്നിവർ പ്രസംഗിച്ചു.സർവ്വോദയ മേള ട്രസ്റ്റിൻ്റ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.