എടപ്പാള്‍: വട്ടംകുളം സി.പി .എൻ. യു .പി. സ്കൂളിൽ ലോകവയോജന ദിനം ആചരിച്ചു. മുൻകാല അധ്യാപകനും റിട്ടയേർഡ് യൂത്ത് വെൽഫെയർ ഓഫീസറും സാമൂഹ്യ പ്രവർത്തകനുമായ ചുള്ളിയിൽ വേലായുധൻ നായർ മാസ്റ്ററെ ആദരിച്ചു. തൻറെ ജീവിത അനുഭവങ്ങൾ മാഷ് കുട്ടികളുമായി പങ്കുവെച്ചു ദീർഘകാലം വിവിധ സ്കൂളുകളിൽ കായിക അധ്യാപകനായി കുട്ടികൾക്ക് പരിശീലനം നൽകിയും യൂത്ത് വെൽഫയർ ഓഫീസറായി യുവജന മേളകൾ കേരളോത്സവം എന്നിവ സംഘടിപ്പിച്ചും കർമ്മനിരതനായിരുന്നു റിട്ടയർമെൻറ് നുശേഷം ലാൻഡ് സർവ്വേരംഗത്തും ഭൂരേഖാ പ്രശ്നങ്ങൾ സിവിൽ നിയമ പ്രശ്നപരിഹാരങ്ങൾ എന്നിവയിലും സേവനം ചെയ്തു 87 വയസ്സിലും കർമ്മ നിരതനായ ഇദ്ദേഹം പ്രദേശത്തെ ആരാധനാലയങ്ങൾ ആയ പോട്ടൂർ കാവ് .കാന്തള്ളൂർ ക്ഷേത്രം എന്നിവയുടെ പുനർനിർമ്മാണത്തിന് നേതൃത്വം നൽകിയും വിവിധ യുവജന ക്ലബ്ബുകളുടെ രക്ഷാധികാരി ആയും മാർഗ്ഗനിർദേശിയായും പ്രവർത്തിച്ചുവരുന്നു ആദരിക്കൽ ചടങ്ങ് പ്രധാന അധ്യാപിക കെ. വി. നസീമ നിർവഹിച്ചു സ്റ്റാഫ് സെക്രട്ടറി സി .സജി അധ്യക്ഷനായി കെ. എം .നാരായണൻ കെ. ആതിര സ്കൂൾ ലീഡർ അനന്യ ഇ.പി. സുരേഷ് എന്നിവർ പ്രസംഗിച്ചു

Related Post

Leave a Reply

Your email address will not be published. Required fields are marked *