എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി വരുന്ന ലിറ്റിൽ കിക്കേഴ്‌സ് ഫൂട്ബോൾ പദ്ധതിയിലൂടെ പരിശീലനം നേടിയ വിജയികള്‍ക്ക് ബ്ളോക്ക് പഞ്ചായത്തിന്റെ ആദരം.
സംസ്ഥാന തലത്തിൽ മലപ്പുറം ജില്ലാ പെൺകുട്ടികളുടെ സബ് ജൂനിയർ ടീമിനെ പ്രതിനിധീകരിച്ച കുട്ടികളേയും മലപ്പുറം ജില്ലാ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ എടപ്പാൾ സബ്‌ജില്ലയെ പ്രതിനിധീകരിച്ച കുട്ടികളേയുമാണ് ആദരിച്ചത്. കുട്ടികളിലെ ഫുട്ബോൾ അഭിരുചി ചെറുപ്പത്തിൽ തന്നെ കണ്ടെത്തി അത് പരിപോഷിപ്പിക്കുന്നതിനാവശ്യമായ ശാസ്ത്രീയ പരിശീലനമാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പൊറൂക്കര യാസ്‌പോ ഫുട്ബോൾ അക്കാദമിയുമായി ചേർന്ന് നടപ്പിലാക്കി വരുന്നത് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ആർ ഗായത്രി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്‌ണൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. പി വി സജികുമാർ, പി. പി. വാസുദേവൻ മാസ്റ്റർ,അഡ്വ കെ. വിജയൻ, എൻ. ആർ. അനീഷ്, പ്രേമലത, ഷീജ, ജയശ്രീ, ഷെരീഫ, രാധിക എന്നിവർ പ്രസംഗിച്ചു.
