പൊന്നാനി : ഭദ്രാം കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ തുലാം മാസ സംക്രാന്തി പൂജകൾ നാളെ നടക്കും. തന്ത്രി കൽപുഴ ശങ്കരൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. ക്ഷേത്രത്തിലും മണ്ഡപത്തിലും പ്രത്യേക പൂജകൾ നടക്കും. കണ്ടകുറുമ്പക്കാവിൽ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് ഉണ്ടാകും.
തുടർന്ന് ക്ഷേത്രത്തിൽ പറവെപ്പ് ഉണ്ടാകും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 22ന് വൈകിട്ട് 5ന് പൂജവയ്പ് നടക്കും. മഹാനവമി നാളിൽ വാഹന പൂജ, 24ന് വിജയദശമി ദിനത്തിൽ പൂജയെടുപ്പ്, വാഹനപൂജ, വിശേഷാൽ പൂജകൾ എന്നിവ നടക്കും.