പൊന്നാനി : തൃക്കാവ് ദുർഗാ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. വിശേഷാൽ പൂജകൾക്ക് ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ശുദ്ധികലശം, താഴികക്കുടത്തിൽ കലശാഭിഷേകം നാദസ്വരം, ഉഷപൂജ, ശീവേലി, ദീപാരാധന, വിശേഷാൽ പരിപാടികൾ, അത്താഴ പൂജ, തായമ്പക, എന്നിവ നടന്നു. വിജയ ദശമി ദിനത്തിൽ സരസ്വതി പൂജ, എഴുത്തിനിരുത്തൽ, സംഗീതാർച്ചന, നൃത്തനൃത്ത്യങ്ങൾ, തായമ്പക, ആനയൂട്ട് എന്നിവ നടക്കും.