വെളിയങ്കോട് : പാലപ്പെട്ടി ജി എച്ച് എസ് 2000-01 ബാച്ചിലെ വിദ്യാർത്ഥികൾ പൂർവ്വവിദ്യാർഥി സംഗമം സംഘടിപ്പിച്ചു ഹൈസ്കൂളിൽ വെച്ച് സംഘടിച്ച പരിപാടിയിൽ ഗുരുനാഥന്മാരെ ആദരിക്കുകയും തുടർന്ന് സ്കൂളിന്റെ പരിസരം ശുചീകരണം നടത്തുകയും ചെയ്തു.പരിപാടിയിൽ സുൽത്താൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുസ്തഫ അധ്യക്ഷതയും പ്രസന്ന മാഷ് ഉദ്ഘാടനവും നിർവഹിച്ചു അനസ് ആശംസ അറിയിച്ചു ജലീൽ നന്ദി പറഞ്ഞു നജ്മുദ്ദീൻ ജലീൽ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി