പൊന്നാനി : ഫിഷറീസ് ഹാർബറിലെ രണ്ടാംഘട്ട പുനർഗേഹം ഭവനസമുച്ചയങ്ങളുടെ നിർമാണം പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം ഹാർബർ സന്ദർശിച്ച മന്ത്രി സജി ചെറിയാൻ നിർമാണം പുനരാരംഭിക്കാൻ കരാറുകാരന് കർശന നിർദേശം നൽകിയിരുന്നു. ഭവന പദ്ധതിയുടെ നിർമാണം സാങ്കേതിക കാരണങ്ങളാൽ മുടങ്ങിക്കിടക്കുകയായിരുന്നു. മന്ത്രി ഇടപെട്ടതോടെയാണ് ഭവനസമുച്ചയത്തിന്റെ അടിത്തറ നിർമാണം പുനരാരംഭിച്ചത്.

കടൽത്തീരത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കടലാക്രമണഭീഷണിയിൽ കഴിയുന്ന കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക്‌ പുനരധിവസിപ്പിക്കുകയാണ് പുനർഗേഹം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ 128 കുടുംബങ്ങൾ താമസിക്കുന്ന ഭവനസമുച്ചയത്തിനടുത്തായാണ് പുതിയ കെട്ടിടസമുച്ചയം ഉയരുന്നത്.

13 ബ്ലോക്കുകളിലായി 100 വീടുകളാണ് നിർമിക്കുന്നത്. 14.33 കോടി രൂപയാണ് പദ്ധതിച്ചെലവ്. 540 ചതുരശ്ര അടിയിലാണ് ഓരോ വീടുകളും നിർമിക്കുന്നത്. 18 മാസമാണ് കരാർ കാലാവധി. നിർമാണം പൂർത്തിയാകുന്നതോടെ കടലാക്രമണഭീഷണിയില്ലാതെ 228 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനാകും.

Related Post

Leave a Reply

Your email address will not be published. Required fields are marked *