മാറഞ്ചേരി : മാറഞ്ചേരി MG റോഡ് നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിട്ടും അധികാരികൾ മൗനം പാലിക്കുന്നത് അവസാനിപ്പിക്കണമെന്ന് മാറഞ്ചേരി കോൺഗ്രസ് കമ്മിറ്റി ഏഴാം വാർഡ് സമ്മേളനം ആവശ്യപ്പെട്ടു. പല ഘട്ടങ്ങളിലും പത്തിമൂന്നാം വാർഡ് മെമ്പർ ഷിജിലിന്റെ നേതൃത്വത്തിൽ ജനകീയ പിരിവിലൂടെയാണ് ഇവിടെ അറ്റകുറ്റ പണികൾ നടത്താറുള്ളത്. ഇനിയും ഇത്തരത്തിലുള്ള അവഗണന തുടർന്നാൽ ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് T. ശ്രീജിത്ത് ഉദ്ഘാടനം ചെയ്ത യോഗത്തിൽ വാർഡ് പ്രസിഡന്റ് നജീബ് പെരുന്തറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ P. നൂറുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി അബ്ദുൽ വഹാബ് ഉള്ളതേൽ, യൂസഫ് അയിനിക്കൽ,ബൂത്ത് പ്രസിഡന്റ് റംഷാദ് ACK, റഹീം പുല്ലയിൽ, ഫിറോസ് പ്ലാസ, സുബൈർ കൈപ്പുള്ളിയിൽ,മുസ്തഫ പുല്ലയിൽ എന്നിവർ സംസാരിച്ചു.