എടപ്പാൾ : പൊന്നാനി ബ്ലോക്ക്പഞ്ചായത്തിലെ ഭവനനിർമാണ ഗുണഭോക്താക്കൾക്കുള്ള ആദ്യഗഡു വിതരണവും സംഗമവും പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ആർ. ഗായത്രി അധ്യക്ഷയായി. എസ്. ലിജുമോൻ, ജി. സുരേഷ്, കെ.ജി. ബാബു, സി.വി. സുബൈദ, എൻ.ആർ. അനീഷ്, ഇ.കെ. ദിലീഷ്, കെ. പ്രേമലത, എൻ. ഷീജ, എം. ജയശ്രീ, ഷെരീഫ എന്നിവർ പ്രസംഗിച്ചു. 150 ഗുണഭോക്താക്കളിൽ പത്തുപേർക്കുള്ള ആദ്യഗഡു ചടങ്ങിൽ വിതരണംചെയ്തു.