പൊന്നാനി : ഉപജില്ല സ്കൂൾ കലോത്സവം നവംബർ നാല് മുതൽ ഏഴ് വരെ പൊന്നാനി എ.വി ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.65ൽ പരം സ്കൂളുകളിൽ നിന്നായി 4000ത്തോളം പേർ പങ്കെടുക്കും. കലോത്സവം വിജയകരമാക്കാൻ വിപുലമായ സംഘാടക സമിതി നിലവിൽ വന്നു. സംഘാടക സമിതി രൂപീകരണ യോഗം പൊന്നാനി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് ഇ.ജി. ഗണേശൻ അദ്ധ്യക്ഷത വഹിച്ചു.