ചങ്ങരംകുളം : ചങ്ങരംകുളത്ത് ആൾകൂട്ടത്തിലേക്ക് കാർ ഓടിച്ച് കയറ്റി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ മറ്റൊരു കേസിൽ റിമാന്റ് ചെയ്ത പ്രതിയെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച വൈകിയിട്ടാണ് ഒരു കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞ് ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശിയായ അനസിനെ കാറിൽ കയറ്റി കൊണ്ട് പോയി ക്രൂരമായി മർദ്ധിച്ചത്. തെളിവെടുപ്പ് നടത്തി. മറ്റൊരു കേസിൽ റിമാന്റിൽ കഴിഞ്ഞ് വന്ന ആലംകോട് സ്വദേശി കബീറിനെയാണ് ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയത്.
ആലംകോട് മാമാണിപ്പടിയിൽ വച്ചാണ് പ്രതി നാട്ടുകാരുടെ ഇടയിലേക്ക് കാർ അമിത വേഗത്തിൽ ഇടിച്ച് കയറ്റിയത്. സംഭവത്തിൽ ആലംകോട് സ്വദേശിയായ സതീഷ് എന്ന യുവാവിന് പരിക്കേറ്റിരുന്നു. സംഭവ ദിവസം ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശിയായ അനസ് എന്ന യുവാവിനെ കാറിൽ കയറ്റി കൊണ്ട് പോയി ക്രൂരമായി മർദ്ധിച്ച സംഭവത്തിൽ പെരുമ്പടപ്പ് പോലീസ് കബീറിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുകയും കുന്നംകുളത്ത് ഒളിവിൽ കഴിഞ്ഞ ഇയാളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഈ കേസിൽ റിമാന്റിലായിരുന്ന കബീറിനെയാണ്, യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയുമായി സംഭവ സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും. കേസിൽ പിടിയിലായ കബീർ പ്രദേശത്ത് മയക്ക് മരുന്ന് വിൽപന സംഘത്തിലെ പ്രധാനിയാണെന്നും നിരവധി കേസുകളിൽ പ്രതിയാണെന്നും അന്വേഷണ ഉദ്ധ്യോഗസ്ഥർ പറഞ്ഞു