എടപ്പാൾ : വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് തുടങ്ങണമെന്നതും എല്ലായിടത്തും വാഹനം അനുവദിക്കണമെന്നതും ഉൾപ്പെടെ സമ്പൂർണ നവീകരണത്തിന് നിർദേശങ്ങളുമായി വിജിലൻസ് ഡയറക്ടർ. ഓഫീസുകളിലെ അഴിമതി തടയുകയും ജനങ്ങൾ‌ക്ക് മികച്ച സേവനം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. ലാൻഡ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് ശുപാർശകൾ നൽകിയത്.

വിജിലൻസ് കണ്ടെത്തിയ പ്രധാന പ്രശ്‌നങ്ങൾനേരിട്ട് ലഭിക്കുന്ന അപേക്ഷകൾ രജിസ്റ്ററിൽ രേഖപ്പെടുത്തുകയോ അപേക്ഷകർക്ക് രസീത് നൽകുകയോ ചെയ്യുന്നില്ല.ഓൺലൈൻ അപേക്ഷകളിൽ മുൻഗണനാക്രമം പാലിക്കുന്നില്ല, ക്രമം തെറ്റിക്കുന്നത് അഴിമതിക്കുള്ള മാർഗമാണ്.ഓൺലൈൻ അപേക്ഷകളിലെ ന്യൂനത പരിഹരിക്കാൻ തിരിച്ചയക്കുമ്പോൾ സോഫ്റ്റ്‌വേറിലെ കമന്റ് സെക്ഷനിൽ ന്യൂനത രേഖപ്പെടുത്താതെ വില്ലേജ് ഓഫീസറെ ബന്ധപ്പെടുക എന്നെഴുതുന്നു.‘റെലിസി’ൽ പോക്കുവരവിനുള്ള വിവരം സബ് രജിസ്ട്രാർ ഓഫീസിൽനിന്ന് ലഭിക്കുമ്പോൾ വിവിധ കാരണങ്ങൾ പറഞ്ഞ് അവ സോഫ്റ്റ്‌വേറിൽ സൂക്ഷിക്കുന്നു.മേലുദ്യോഗസ്ഥർ വില്ലേജുകളിൽ പരിശോധന നടത്തുന്നില്ല.

വിജിലൻസിന്‍റെ ശുപാർശകളെല്ലാം സംഘടന ആവശ്യപ്പെട്ട കാര്യങ്ങളാണെന്ന് കേരള റവന്യൂ വില്ലേജ് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. പ്രവീൺ പറഞ്ഞു.വില്ലേജ് ഓഫീസിൽ ഒരു ഓഫീസറും നാല് ക്ലാർക്കുമാരും എന്ന നിലയിലേക്കെങ്കിലും സ്റ്റാഫ് പാറ്റേൺ മാറ്റിയാൽ കുറെ പ്രശ്‌നങ്ങൾ പരിഹരിക്കാെമന്ന് ഓർഗനൈസേഷൻ പ്രസിഡന്റ് എസ്. രാജേഷ് പറഞ്ഞു.

സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിക്കുക.പണം ദിവസങ്ങളോളം കൈയിൽ സൂക്ഷിക്കുന്ന അവസ്ഥ പരിഹരിക്കാൻ കാഷ് ചെസ്റ്റ് ഏർപ്പെടുത്തുക.സർട്ടിഫിക്കറ്റുകൾ നിശ്ചിത കാലയളവുവരെ അപേക്ഷകർക്ക് ഓൺലൈനായി ലഭിക്കാൻ സംവിധാനമേർപ്പെടുത്തുക.സോഫ്റ്റ്‌വേറിൽ കമന്റ് കോളത്തിൽ ആവശ്യമായ സ്ഥലം നൽകുക.ഫ്രണ്ട് ഓഫീസ് സംവിധാനം നടപ്പാക്കുക.ഫീൽഡ് പരിശോധനയ്ക്ക് വാഹനമേർപ്പെടുത്തുക.ഇ-ഡിസ്ട്രിക്റ്റ് അപേക്ഷകളിൽ മതിയായ രേഖകളില്ലെങ്കിൽ വിളിച്ചുവരുത്താതെ അവരെ ബന്ധപ്പെട്ട് വിവരമറിയിക്കുക.ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ കൈകാര്യം ചെയ്യാനുള്ള അധികാരം സ്‌പെഷ്യൽ വില്ലേജ് ഓഫീസർക്കും നൽകുക.

Related Post

Leave a Reply

Your email address will not be published. Required fields are marked *