പൊന്നാനി : 2024ലെ വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച ജെ.സി.ഐ പൊന്നാനിയെ പാലക്കാട് മലപ്പുറം ജില്ല ഉൾപ്പെടുന്ന ജെ.സി.ഐ ഇന്ത്യ സോൺ 28 ലെ 45 ഓളം വരുന്ന ചാപ്റ്ററുകളിൽ നിന്ന് മികച്ച പുതിയ ചാപ്റ്റർ ആയി തിരഞ്ഞെടുത്തു.പാലക്കാട് ധോണി ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ വെച്ച് നടന്ന ജെ.സി.ഐ ഇന്ത്യ സോൺ 28 ന്റെ വാർഷിക സമ്മേളനത്തിൽ വച്ച് സോൺ പ്രസിഡൻറ് കെ എസ് ചിത്രയിൽ നിന്നും ജെ.സി.ഐ പൊന്നാനി പ്രസിഡൻ്റ് ഖലീൽ റഹ്മാനും, മുൻപ്രസിഡന്റും സോൺ ട്രെയ്‌നറുമായ സുബാഷ് നായരും മെമ്പർമാരും ചേർന്ന് അവാർഡുകൾ ഏറ്റുവാങ്ങി.
ജെസിഐ യുടെ പ്രവർത്തന മേഖലകളായ ഗ്രോത്ത്& ഡവലപ്പ്മെന്റ്, മാനേജ്‍മെന്റ്, പി ആർ & മാർക്കറ്റിംഗ് രംഗത്ത് ഏറ്റവും മികച്ച മാഗസിൻ, എന്റർടൈൻമെന്റ് എക്സിബിഷൻ , ബിസിനസ് രംഗത്ത് ബിസിനസ് എക്സിബിഷൻ, ബിസിനെസ്സ് ഡയറക്ടറി, ബിസിനെസ്സ് ട്രെയിനിങ്, ജേസി ചേമ്പർ ഓഫ് കോമ്മേഴ്സ് (ജെകോം) മെമ്പർഷിപ്പ്, ട്രെയിനിങ് രംഗത്ത് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ 85 ഓളം ട്രെയിനിങ്ങുകൾ, വ്യക്തി വികസന പരിശീലന പരിപാടികൾ, , കമ്മ്യൂണിറ്റി ഡവലപ്മെന്റ് രംഗത്ത് ഭക്ഷണ കിറ്റ് വിതരണം, വീട് നിർമ്മാണം, സുസ്ഥിര വികസന പദ്ധതികൾ, സ്കൂളുകളുടെ നിലവാരമുയർത്തുന്നതിനുള്ള പദ്ധതികൾ, രക്ത ദാന ക്യാമ്പ്, വസ്ത്ര വിതരണം, ഇന്റർനാഷണലിസം എന്നിവയിൽ ഏറ്റവും മികച്ച പൊജെക്ടുകൾക്ക് 7 അവാർഡുകളും 23 അംഗീകാരങ്ങളും നേടിയാണ് ജെ.സി.ഐ പൊന്നാനി ഒന്നാമതായത്.
കൂടാതെ സോണിലെ 2000 ത്തിലധികം വരുന്ന മെമ്പർമാരിൽ നിന്നും ഏറ്റവും മികച്ച വനിത മെമ്പർ ആയി പൊന്നാനി ജെസിഐ മെമ്പർ ശ്രുതി കെ സി യെയും,, സോണിലെ മികച്ച പുതിയ ജെ.സി.ഐ മെമ്പർ ആയി മുഹമ്മദ് ഫൈസലിനേയും തിരഞ്ഞെടുത്തു.ചടങ്ങിൽ ജെ സി ഐ ഇന്ത്യ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനും മുൻ ദേശീയ പ്രസിഡണ്ടുമായ എസ് രവിശങ്കർ മുഖ്യാതിഥിയായിരുന്നു. മുൻജെസി ഐ ഇന്ത്യ ദേശീയ പ്രസിഡൻറ് സന്തോഷ് കുമാർ, എക്സിക്യൂട്ടീവ് ഓഫീസർ ഗുർദിത് സിംഗ് ശാമേ, മുൻ സോൺ പ്രസിഡൻറ് പ്രജിത്ത്, സോൺ വൈസ് പ്രസിഡൻറ് ജംഷാദ്, വർഷ എസ് കുമാർ, ഷെഫീഖ് വടക്കൻ, അൻവർ, അഭിജിത്ത് രാകേഷ് എന്നിവർ പങ്കെടുത്തു.
പാലക്കാട് മലപ്പുറം ജില്ല ഉൾക്കൊള്ളുന്ന ജെ സി ഐ സോൺ 28 ലെ മെമ്പർമാർ, പ്രസിഡൻറുമാർ, സോൺ ഗവേണിംഗ് ബോർഡ് മെമ്പർമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.പത്രസമ്മേളനത്തിൽ ജെസിഐ പൊന്നാനി പ്രസിഡണ്ട് ഖലീൽ റഹ്മാൻ, ഐപിപി സുഭാഷ് നായർ, 2025 പ്രസിഡൻറ് ഇലക്ട് റാഷിദ് കെ വി, സെക്രട്ടറി ഇലക്‌ട് മുഹമ്മദ് ഫൈസൽ, പിആർ ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡണ്ട് റൗമാസ് എന്നിവർ പങ്കെടുത്തു.