പൊന്നാനി : എഡിഎമ്മിന്റെ മരണം കൊലക്കുറ്റത്തിന് കേസ് എടുക്കണം,കോൺഗ്രസ്. കണ്ണൂർ എ ഡി എം കെ നവീൻ ബാബുവിൻ്റെ യാത്രയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ എഡിഎം അഴിമതിക്കാരനാണെന്ന് പരസ്യ പ്രഖ്യാപനം നടത്തിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയും, മരണത്തിന് കാരണക്കാരിയായ ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും, കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടും പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹ സമിതി അംഗം വി സെയ്ദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ്, എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, ജെ പി വേലായുധൻ, എൻ പി നബീൽ, ടി ശ്രീജിത്ത്, നൂറുദ്ദീൻ മാറഞ്ചേരി, എം രാമനാഥൻ, എം അബ്ദുല്ലത്തീഫ്,കെ ഷാഹിദ എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *