എരമംഗലം : മലബാറിന്‍റെ ചരിത്രവേരുകളും ചരിത്രത്തിന്‍റെ ഭാഗമായവരെയും തേടി മാറഞ്ചേരി മൈത്രി വായനശാലയുടെ നേതൃത്വത്തിൽ യാത്ര തുടങ്ങി. ‘ചരിത്രമറിയാൻ, ചരിത്രമായി മാറിയവരെ അറിയാൻ’ എന്ന സന്ദേശവുമായാണ് യാത്ര. നാടകപ്രവർത്തകയും നടിയുമായ നിലമ്പൂർ ആയിഷയുടെ വീട്ടിലേക്കായിരുന്നു ആദ്യ യാത്ര.നിലമ്പൂർ ആയിഷയ്ക്ക് മൈത്രിയുടെ സ്‌നേഹാദരവ് ലൈബ്രറി കൗൺസിൽ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എം. വാസുദേവൻ നമ്പൂതിരി കൈമാറി. വായനശാലാ മുൻ പ്രസിഡന്റ് കരീം ഇല്ലത്തൽ അധ്യക്ഷതവഹിച്ചു.രുദ്രൻ വാരിയത്ത്, ഭാസ്‌കരൻ, ജയപ്രകാശ്, സലാം മലയംകുളത്തേൽ, വഹാബ് മലയംകുളം, സുഹറ ഉസ്‌മാൻ, എം.ടി. നജീബ്, ബൽക്കീസ് നസീർ, ത്രിവിക്രമൻ, അഷ്‌റഫ് പൂച്ചാമം എന്നിവർ പങ്കെടുത്തു.