പൊന്നാനി : സി.പി.എം. ലോക്കൽ കമ്മിറ്റി ലോക്കൽ സമ്മേളനത്തി ന്‍റെ ഭാഗമായി പോരാളികളുടെ സംഗമം സംഘടിപ്പിച്ചു.സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ വർഗീയവാദികളും ഒപ്പം വലതുപക്ഷ മാധ്യമങ്ങളും കൂട്ടുചേർന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസത്തെയും മതത്തെയും കുറിച്ചല്ല ജനങ്ങളുടെ ജീവിതസാഹചര്യത്തെക്കുറിച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇബ്രാഹിം പൊന്നാനി അധ്യക്ഷത വഹിച്ചു. സമരത്തിന്‍റെ ഭാഗമായി ജയിലിൽ കിടന്ന പൊന്നാനി ലോക്കൽ കമ്മിറ്റിക്കു കീഴിലുള്ള പ്രവർത്തകരെയാണ് ആദരിച്ചത്. 11 പേർ ആദരം ഏറ്റുവാങ്ങി.ജില്ലാ കമ്മിറ്റി അംഗം പ്രൊഫ. എം.എം. നാരായണൻ, ഏരിയാ സെക്രട്ടറി സി.പി. മുഹമ്മദ് കുഞ്ഞി, ടി.എം. സിദ്ദീഖ്, സുരേഷ് കാക്കനാത്ത്, പി.വി. അയ്യൂബ്, പി. ഇന്ദിര, അഡ്വ. എം.കെ. സുരേഷ്, എം.വി. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.