പൊന്നാനി : തൃക്കാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിർമിച്ച ശൗചാലയസമുച്ചയം തുറന്നുകൊടുത്തു.നഗരസഭയുടെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു.നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ ടി. മുഹമ്മദ്ബഷീർ, കൗൺസിലർമാരായ ഷബ്‌ന ആസ്‌മി, അബ്ദുൽലത്തീഫ്, ഷാഫി, ബീവി, ഇക്ബാൽ, പ്രിൻസിപ്പൽ നസീറ, പ്രഥമാധ്യാപിക ഗീത, പി.ടി.എ. പ്രസിഡന്റ് മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.