പൊന്നാനി : പുതിയ പാലം നിർമാണത്തിനായി അടച്ചിട്ട പഴയ കുണ്ടുകടവ് പാലത്തിലൂടെ ചൊവ്വാഴ്ച ഗതാഗതം പുനരാരംഭിച്ചു.ഒരു മാസത്തേക്കായി കഴിഞ്ഞ മാസം 24-ന് അടച്ച പാലമാണ് 27 ദിവസത്തിനുശേഷം തുറന്നുകൊടുത്തത്. പുതിയ പാലത്തിന്റെ റീട്ടെയ്‌നിങ് വാൾ നിർമിക്കുന്നതിന്റെ ഭാഗമായാണ് പഴയ പാലം അടച്ചിട്ടത്. പാലത്തിലൂടെയുള്ള ഗതാഗതം പുനരാരംഭിച്ചത് ഒരു മാസത്തോളമായി കിലോമീറ്ററുകൾ ചുറ്റിവളഞ്ഞ് യാത്രചെയ്യുന്നവർക്ക് ആശ്വാസമായി.പുതിയ പാലം നിർമാണം അവസാനഘട്ടത്തിലാണ്. ഫെബ്രുവരിയോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം. നബാർഡിന്റെ സഹായത്തോടെ 29.3 കോടി ചെലവിലാണ് നിർമാണം. ഏഴര മീറ്റർ വീതിയിൽ രണ്ടുവരിപ്പാതയും ഇരുവശത്തും ഒന്നരമീറ്റർ നടപ്പാതയുമുണ്ടാകും.