പൊന്നാനി : തകർന്നടിഞ്ഞ് ചമ്രവട്ടം പാലത്തിലെ അപ്രോച്ച് റോഡുകൾ. യാത്രാ ദുരിതം ഇരട്ടിച്ചിട്ടും നവീകരണം വൈകുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് പാലത്തിന്റെ ഇരു ഭാഗത്തും നടന്ന നിർമാണം ഞൊടിയിടയിലാണ് തകർന്നടിഞ്ഞത്. കരാർ കഴിയുന്നതിനു മുൻപു തന്നെ പലവട്ടം തകർന്നടിഞ്ഞു. തകർന്ന റോഡിൽ പല തവണ അറ്റകുറ്റപ്പണികൾ നടത്തിയാണ് ഗാരന്റി കാലാവധി തീർത്തത്. ഇപ്പോൾ പൂർണമായും തകർന്നു. പ്രതിഷേധം ശക്തമാകുമ്പോഴൊക്കെ പേരിനു വന്ന് കുഴിയടച്ച് കാലാവധി തീർത്തതിനാൽ ഇപ്പോൾ കരാറുകാരൻ തടിയൂരി.

റോഡ് നിർമാണത്തിന്റെ പേരിൽ വലിയ അഴിമതിയാണ് നടക്കുന്നത്. പാലത്തിൽ പൊന്നാനി – നരിപ്പറമ്പ് ഭാഗത്തെ അപ്രോച്ച് റോഡിൽ ഇനി പൂട്ടുകട്ട വിരിച്ച് നവീകരിക്കാനുള്ള ആലോചനകളാണ് നടക്കുന്നത്. ഇൗ ഭാഗത്ത് റോഡ് താഴ്ന്ന് പെട്ടെന്ന് തകർച്ച സംഭവിക്കുന്നതിനാലാണ് പൂട്ടുകട്ട വിരിച്ച് പുനർനിർമാണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട്–എറണാകുളം റൂട്ടിലെ പ്രധാന പാതയായിരുന്നിട്ടു പോലും തകർച്ച പരിഹരിക്കാൻ ഇടപെടലുണ്ടാകുന്നില്ല. ലക്ഷങ്ങൾ ചെലവഴിച്ച് നടത്തുന്ന റോഡ് നിർമാണമെല്ലാം അൽപം പോലും ആയുസ്സില്ലാതെ തകർന്നടിയുകയാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *