തിരൂർ :  റെയിൽവേ സ്റ്റേഷനിൽ പുതിയ ലിഫ്റ്റ് പ്രവർത്തിച്ചു തുടങ്ങി. ഒന്നിച്ചുള്ള 2, 3 പ്ലാറ്റ്ഫോമിലാണു ലിഫ്റ്റുള്ളത്. ഒന്നാം പ്ലാറ്റ്ഫോം, പുതിയ കവാടം എന്നിവിടങ്ങളിൽ നിന്ന് മേൽപാലം കയറി വരുന്നവർക്ക് 2, 3 പ്ലാറ്റ്ഫോമുകളിലേക്ക് ഇറങ്ങാനും ഇവിടെ നിന്ന് മേൽപാലത്തിലേക്കു കയറാനും പുതിയ ലിഫ്റ്റ് വന്നതോടെ എളുപ്പമായി. അമൃത് ഭാരത് പദ്ധതി വഴിയാണ് ഇവിടെ ലിഫ്റ്റ് നിർമിച്ചിട്ടുള്ളത്.

ഒന്നാം പ്ലാറ്റ്ഫോമിന്റെ പുറത്തും പുതിയ ലിഫ്റ്റ് നിർമിക്കുന്നുണ്ട്. ഇതിന്റെ പണി ഡിസംബർ അവസാനത്തോടെ പൂർത്തിയാകും. നിർമാണം കഴിയുന്നതോടെ ഈ ലിഫ്റ്റുള്ള ഭാഗത്തേക്ക് പ്ലാറ്റ്ഫോം നീട്ടുകയും ചെയ്യും. 2 ലിഫ്റ്റുകളുടെയും നിർമാണത്തിനായി 94,26,029 രൂപയാണ് റെയിൽവേ ചെലവിടുന്നത്. സ്റ്റേഷനിലെ പുതിയ കവാടത്തിൽ ട്രെയിനുകളുടെ സമയ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന 2 ഡിസ്പ്ലേ ബോർഡുകളും പ്രവർത്തിച്ചു  തുടങ്ങിയിട്ടുണ്ട്. ഡിസംബർ അവസാനത്തോടെ ഇവിടെ നടക്കുന്ന നവീകരണം പൂർത്തിയാകും.

Related Post

Leave a Reply

Your email address will not be published. Required fields are marked *