എടപ്പാൾ : എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന എം.ടി. വേണുവിന്റെ ഓർമക്കായി എം.ടി. വേണു സാംസ്‌കാരിക വേദി നൽകുന്ന നാലാമത് പുരസ്‌കാരം എഴുത്തുകാരിയും ഗവേഷകയുമായ ഡോ. സ്മിതാ ദാസിന് വേദി ചെയർ പേഴ്‌സണൻ എം.ടി. രാധാലക്ഷ്മി സമ്മാനിച്ചു.അനുസ്മരണ സമ്മേളനവും സാഹിത്യസദസും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജന. സെക്രട്ടറി സുരേഷ് എടപ്പാൾ ഉദ്ഘാടനം ചെയ്തു.അച്യുതൻ രംഗസൂര്യ അധ്യക്ഷയായി.ജ്യോതിർഗമയ പുരസ്‌കാരം നേടിയ മാതൃഭൂമി ലേഖകൻ ഉണ്ണി ശുകപുരം,എഴുത്തുകാരായ ചന്ദ്രൻ കക്കാട്ടിരി, ഷിജിൽദാസ് ആനക്കര എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. നിസരി മേനോൻ, ഹുസൈൻ തട്ടത്താഴത്ത്, ഹരി കെ. പുരക്കൽ, താജിഷ് ചേക്കോട് എന്നിവർ പ്രസംഗിച്ചു. ഡോ. സ്മിതാദാസ് മറുപടി പ്രസംഗം നടത്തി.കവിതാലാപനവുമുണ്ടായി.

Related Post

Leave a Reply

Your email address will not be published. Required fields are marked *