എടപ്പാൾ : ബാലാമണിയമ്മ പുരസ്‌കാരം നേടിയ ചാത്തനാത്ത് അച്യുതനുണ്ണിയെ വെങ്ങിനിക്കര ഗ്രാമം കൂട്ടായ്മ അനുമോദിച്ചു.സംസ്ഥാന സർക്കാരിന്റെ കൈരളി പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയ ചാത്തനാത്തിന് ലോക കേരളസഭാംഗവും കൂട്ടായ്മ അംഗവുമായ ജയചന്ദ്രൻ പൂക്കരത്തറ ഉപഹാരം നൽകി.രാജീവ് മാക്കോത്ത് അധ്യക്ഷനായി. പി.വി. വാസുദേവൻ, ഗ്രാമപ്പഞ്ചായത്തംഗം പ്രകാശൻ തട്ടാരവളപ്പിൽ, പി. സേതുമാധവൻ, കെ. ഗീത, പി. ഹരികൃഷ്ണൻ, ജയചന്ദ്രൻ എടപ്പാൾ, ഇന്ദിര കണ്ണത്ത്, രാജീവ് വെറൂർ, രാജൻ ഉളിയത്ത് എന്നിവർ പ്രസംഗിച്ചു.