പൊന്നാനി : തിങ്കളാഴ്ച തുടങ്ങുന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഭക്ഷണം ഒരുക്കുന്നതിന്റെ മുന്നോടിയായി പാലുകാച്ചൽച്ചടങ്ങ് നടത്തി. നഗരസഭ കൗൺസിലർ ശ്രീകല ചന്ദ്രനാണ് ചടങ്ങ് നിർവഹിച്ചത്.പി.ടി.എ. പ്രസിഡന്റ് ഇ.ജി. ഗണേശൻ അധ്യക്ഷതവഹിച്ചു. ‘രുചിമേളം’ എന്ന പേരിൽ നാലുദിവസവും മേളയിൽ ഭക്ഷണം വിളമ്പും.ഭക്ഷണത്തിനാവശ്യമായ വിഭവങ്ങൾ ശേഖരിക്കുന്നതിനുവേണ്ടി ‘ജനകീയ കലവറ നിറയ്ക്കൽ’ എന്ന പേരിൽ കഴിഞ്ഞദിവസങ്ങളിൽ കലവറ നിറയ്ക്കൽ വണ്ടി സഞ്ചരിച്ചിരുന്നു.പി. സുരേഷ് ബാബു, പി.വി. അയ്യൂബ്, എ.ഇ.ഒ. കെ. ശ്രീജ, നെബീൽ െനയ്തല്ലൂർ, വി.കെ. പ്രശാന്ത്, കെ. കൃഷ്ണകുമാർ, ടി.കെ. സതീശൻ, ഡേവിഡ്, പി. രഘു എന്നിവർ സംബന്ധിച്ചു.