വെളിയങ്കോട് : മണ്ഡലത്തിലെ റോഡിന്റെ ശോചനീയാവസ്ഥ, സ്ഥലം MLA യുടെ മൗനം അപഹാസ്യം: റാഫി പാലപ്പെട്ടി.ജലജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി റോഡിന്റെ ഇരു വശവും, കുറുകെയും പൊളിച്ചിട്ടത് യാത്രക്കാരെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കുന്നത് പരിഹരിക്കാൻ സ്ഥലം MLA ഇടപെടാത്തത് അപഹാസ്യമാണെന്ന് SDPI മണ്ഡലം പ്രസിഡന്റ് റാഫി പാലപ്പെട്ടി പറഞ്ഞു. വെളിയംകോട് പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒന്നര വർഷമായി തുടരുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ ശ്രീ നന്ദകുമാർ ഇടപെട്ടില്ലെങ്കിൽ ശക്തമായ സമരമുറകളുമായി പാർട്ടി രംഗത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു, സെക്രട്ടറി അമീർ സ്വാഗതം പറഞ്ഞു, മണ്ഡലം വൈസ് പ്രസിഡന്റ് ഷഹീർ തണ്ണിത്തുറ, ജോയിന്റ് സെക്രട്ടറി ശിഹാബ് പള്ളിത്താഴത്ത് സംസാരിച്ചു.