എടപ്പാൾ : ലോക പ്രമേഹ ദിനാചരണത്തിൻ്റെ ഭാഗമായി വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ” വ്യായാമം ശീലമാക്കൂ ആരോഗ്യം നിലനിർത്തൂ ” എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി ആരോഗ്യ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.എ നജീബ് ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ അക്ബർ പനച്ചിക്കൽ, പി.വി.ഉണ്ണികൃഷ്ണൻ, എം.എൻ.പത്മ, മെഡിക്കൽ ഓഫീസർ Dr.എം.എച്ച്.മുഹമ്മദ് ഫസൽ, ഹെൽത്ത് ഇൻസ്പെക്ടർ സി.സജീവ് കുമാർ, സി.സരള, സതീഷ് അയ്യാപ്പിൽ, എം.പി.രേഖ, രേഷ്മ പ്രവീൺ, കെ.എ. കവിത, സി.ബീന, എസ്.വിസ്മയ, പി.എം. മഹിള, എം.പി.അജിത, ശ്രീഷ്മ , രജിത, എന്നിവർ പ്രസംഗിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് മുതൽ വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം വരെയാണ് കൂട്ടയോട്ടം നടത്തിയത്.ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.