എടപ്പാൾ : നെഹ്‌റുവിന്റെ ഓർമ്മകളുമായി അങ്കണവാടികളിലും വിവിധ സ്ഥാപനങ്ങളിലും നടന്ന ശിശുദിനാഘോഷം കുരുന്നുകൾക്ക് ആഹ്ലാദംപകർന്നു.വട്ടംകുളം മൂതൂർ പള്ളി അങ്കണവാടിയിൽ ഗ്രാമപ്പഞ്ചായത്തംഗം അക്ബർ പനച്ചിക്കൽ ഉദ്ഘാടനംചെയ്തു. റെയിൻബോ ക്ലബ്ബിന്റെ നേതൃത്വത്തിൽ റാലി നടന്നു. കെ.കെ. ഹബീബ് അധ്യക്ഷനായി. പി.പി. ജംഷീർ, കെ.പി. ഷിഹാബ്, സാദിഖ്, വർക്കർ കെ. ബീന, കെ. ഷീല എന്നിവർ നേതൃത്വംനൽകി.എടപ്പാൾ സ്‌പോർട്‌സ് ആൻഡ് ആർട്‌സ് ക്ലബ്ബ് ഉദിനിക്കര അങ്കണവാടിയിൽ വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് ഉദ്ഘാടനംചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി.പി. ഖാലിദ് അധ്യക്ഷനായി. ടി.വി. സദാനന്ദൻ, ജബ്ബാർ എടപ്പാൾ, വി.കെ. സുലൈമാൻ, സി.പി. ഹനീഫ്, വി.കെ. നാസർ, കെ.പി. ബാബു, കെ. അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു.