പൊന്നാനി : നാലുദിവസങ്ങളിലായി നടന്ന ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു.ഹയർസെക്കൻഡറി വിഭാഗത്തിൽ 277 പോയിന്റുനേടി ആതിഥേയരായ എ.വി. ഹയർസെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. 261 പോയിന്റുമായി പൊന്നാനി എം.ഇ.എസ്.എച്ച്.എസ്.എസ്. രണ്ടാംസ്ഥാനവും 220 പോയിന്റുമായി തൃക്കാവ് ജി.എച്ച്.എസ്.എസ്. മൂന്നാംസ്ഥാനവും നേടി.ഹൈസ്കുൾ വിഭാഗത്തിൽ 247 പോയിന്റുമായി മാറഞ്ചേരി ജി.എച്ച്.എസ്.എസ്. ചാമ്പ്യന്മാരായി. 218 പോയിന്റുമായി എ.വി. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനവും 184 പോയിന്റുമായി പൊന്നാനി വിജയമാത ഇ.എം.എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.യു.പി. വിഭാഗത്തിൽ 80 പോയിന്റുകൾ വീതംനേടി മൂന്ന് വിദ്യാലയങ്ങൾ ഒന്നാംസ്ഥാനം പങ്കിട്ടു.
ന്യു യു.പി.എസ്. പനമ്പാട്, ന്യു യു.പി.എസ്. ഈശ്വരമംഗലം, പൊന്നാനി വിജയമാത ഇ.എം.എച്ച്.എസ്. എന്നിവരാണ് ഒന്നാം സ്ഥാനത്തെത്തിയത്. 78 പോയിന്റുമായി കടവനാട് ജി.എഫ്.യു.പി.എസ്., മാറഞ്ചേരി ജി.എച്ച്.എസ്.എസ്., അയിരൂർ കെ.യു.പി.എസ്., എരമംഗലം സി.എം.എം.യു.പി.എസ്. എന്നിവർ രണ്ടാംസ്ഥാനവും പങ്കിട്ടു. 76 പോയിന്റുമായി പൊന്നാനി എ.വി.എച്ച്.എസാണ് മുന്നാം സ്ഥാനത്തെത്തിയത്.എൽ.പി. വിഭാഗത്തിൽ 63 പോയിന്റ് നേടി പൊന്നാനി ന്യൂ എൽ.പി.എസ്. ഒന്നാം സ്ഥാനത്തെത്തി. 61 പോയിന്റുനേടി എ.എം.എൽ.പി.എസ്. ചെറവല്ലൂർ സൗത്ത് രണ്ടാംസ്ഥാനവും 60 പോയിന്റുനേടി കെ.ഇ.എൽ.പി.എസ്. ഈശ്വരമംഗലം മൂന്നാംസ്ഥാനവും കരസ്ഥമാക്കി.സമാപനസമ്മേളനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു ഉദ്ഘാടനംചെയ്തു.എ.ഇ.ഒ. കെ. ശ്രീജ അധ്യക്ഷതവഹിച്ചു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉപഹാര സമർപ്പണം നടത്തി. സ്ഥിരംസമിതി അധ്യക്ഷൻ മുഹമ്മദ് ബഷീർ മുഖ്യപ്രഭാഷണം നടത്തി.