പൊന്നാനി : മിനിപമ്പയിൽ ശബരിമല തീർഥാടകർക്ക് വിശ്രമിക്കാനും മറ്റും സൗകര്യമില്ലാത്ത പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പൊന്നാനിയിൽ ഇടത്താവളമൊരുക്കി.പൊന്നാനി ഉറൂബ് നഗറിലെ പുന്നക്കൽ ക്ഷേത്രത്തിനു സമീപമാണ് ദേശീയപാതയോടുചേർന്ന് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. വിശ്രമിക്കാനുള്ള സൗകര്യവും അന്നദാനവുമുണ്ടാകും. ബയോ ടോയ്‌ലെറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളും കെ.പി. നൗഷാദ് അലി ചെയർമാനായ എം.പി. ഗംഗാധരൻ ഫൗണ്ടേഷനും ചേർന്നാണ് കേന്ദ്രം ഒരുക്കിയത്.അഖിലഭാരത അയ്യപ്പസേവാസംഘം പ്രസിഡന്റുകൂടിയായ മുൻ എം.പി. സി. ഹരിദാസ് ശനിയാഴ്ച വിശ്രമകേന്ദ്രം ഉദ്ഘാടനംചെയ്യും.സുരേഷ് പുന്നക്കൽ, പി. രഞ്ജിത്ത്, കെ. ജയപ്രകാശ്, എൻ.പി. നബീൽ, ടി.വി. ബാവ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.