പൊന്നാനി : താലൂക്കാശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരി രോഗിയോട് മോശം പെരുമാറുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചയാൾക്കെതിരെ കേസ്. സാമുഹിക പ്രവർത്തകനായ മുസ്തഫ മാരാമുറ്റത്തിനെതിരെയാണ് പൊന്നാനി പോലീസ് കേസെടുത്തത്. വിഷയത്തിൽ ആശുപത്രി അധികൃതർ ജീവനക്കാരിക്കെതിരെ നടപടിയെടുക്കുകയും, അന്വേഷണം കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടെയാണ് സംഭവം പുറത്തു കൊണ്ടു വന്ന മുസ്തഫ മാരാമുറ്റത്തിനെതിരെ കേസെടുത്തത്. സെക്യുരിറ്റി ജീവനക്കാരി മുസ്തഫ മാരാമുറ്റത്തിൻ്റെ ഭാര്യയോട് മോശമായി പെരുമാറുന്ന ദൃശൃം കൂട്ടിരിപ്പുക്കാരിയായ മകളാണ് ഫോണിൽ പകർത്തിയത്. പിന്നിട് ഈ വിഷയത്തിൽ പ്രതികരണവുമായി മുസ്തഫ മാരാമുറ്റം സോഷ്യൽ മീഡിയ ലുടെ രംഗത്ത് വരുകയും, ജീവനക്കാരിക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു.