തവനൂർ : പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഹരിത വിദ്യാലയം പദ്ധതിയിലെ പ്രധാന ലക്ഷ്യങ്ങളായ ചെടികളും മരങ്ങളും വെച്ചുപിടിപ്പിക്കുക, ജൈവ അജൈവമാലിന്യങ്ങളെ ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുക, ശുചിത്വ ക്യാമ്പസ്, ഹരിത ചട്ടം നടപ്പിലാക്കുക എന്നിവയാണ് ഉദ്ദേശിക്കുന്നത്.തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി വി ശിവദാസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിപി നസീറ ഹരിത വിദ്യാലയ പ്രഖ്യാപനവും ഹരിത കേരളം മിഷൻ ഹരിത വിദ്യാലയം സാക്ഷ്യപത്രം നൽകുകയും ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മോഹൻ, ബ്ലോക്ക് മെമ്പർ സിഎം അക്ബർ കുഞ്ഞു ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിഎം മുഹമ്മദ്, ആമിനക്കുട്ടി, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സുരേഷ് കുമാർ ,എടപ്പാൾ എ. ഇ. ഒ P V ഹൈദരലി ,കെ ഉണ്ണികൃഷ്ണൻ, പി വി റസാക്ക്, ദിവ്യ പി എസ് ,രോഷിണി ചന്ദ്രൻ ,സൗര മോൾ , രാജേഷ് പ്രശാന്തിയിൽ ,ആർ കെ നൗഷാദ്, വിശ്വംഭരൻ, ബാലൻ നമ്പ്യാർ എന്നിവർ ആശംസകൾ അറിയിച്ചു.