വെളിയങ്കോട് : മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ.കെ. സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചു കൊണ്ട് വെളിയങ്കോട് പഞ്ചായത്തിലെ നാലാം വാർഡിൽ സഖാവ് പി പി വീരാൻ കുട്ടി മാസ്റ്ററുടെ ഓർമ്മക്കായി അദ്ദേഹത്തിന്റെ കുടുംബാഗങ്ങൾ സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് നിർമ്മിക്കുന്ന അംഗനവാടിയുടെ എസ്റ്റിമേറ്റ് എടുക്കുന്ന പ്രക്രിയ ഡിവിഷൻ മെമ്പർ എ.കെ സുബൈറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും, വാർഡ് മെമ്പർ റസ്‌ലത്ത് സ്ഥലം വിട്ടു നൽകിയ മകൻ പി പി മുഹമ്മദ്‌കുട്ടി, പൊതു പ്രവർത്തകരായ മനോജ് ടി.കെ, എം ഷാഫി, പ്രബിത ബാലചന്ദ്രൻ , റസാക്ക്, സിമാൽ, സെക്കീർ, ലൈല, വേണു, സുമിത, പ്രദീപ്, നൗഷാദ് തുടങ്ങിയ പരിസരവാസികളുടെ സാന്നിധ്യത്തിൽ നിർവഹിക്കപ്പെട്ടു .