ചങ്ങരംകുളം:കൃഷിഭവനുകൾ മുഖേന നെൽ കർഷകർക്കു ലഭിച്ച വിത്ത് മുളയ്ക്കാത്തതിൽ പ്രതിസന്ധിയിലായ കർഷകരുടെ ആശങ്ക അകറ്റാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് മുസ്ലിംലീഗ് പൊന്നാനി നിയോജകമണ്ഡലം എക്സിക്യൂട്ടീവ് ക്യാമ്പ് ആവശ്യപ്പെട്ടു.ആലങ്കോട് -നന്നംമുക്ക് പഞ്ചായത്തിലെ കോലോത്തുപാടം കോൾപടവിലെ 400 ഏക്കറിലധികം സ്ഥലത്തെ വിത്തുകളാണ് മുളയ്ക്കാതായത്.പഞ്ചായത്ത് ഫണ്ടുപയോഗിച്ച് കെ.എസ്. എസ്.ഡി.എ.യിൽനിന്നാണ് കർഷകർക്കാവശ്യമായ വിത്ത് കൃഷിഭവൻ മുഖേന വിതരണം ചെയ്യുന്നത്. എന്നാൽ കെ.എസ്.എസ്.ഡി.എ. വിതരണംചെയ്യുന്ന വിത്തുകൾക്ക് പലപ്പോഴും ഗുണനിലവാരം ഇല്ലെന്നാണ് കർഷകരുടെ പരാതി. ഗുണനിലവാരമില്ലാത്ത വിത്തുകളുപയോ ഗിക്കുന്നത് കൃഷിയെ പ്രതികൂലമായി ബാധിക്കും. ഇത്തവണ കർഷകർക്കു ലഭിച്ച വിത്തുകളിൽ പത്തുശതമാനംപോലും മുളച്ചില്ല. ഗുണനിലവാരമുള്ള പുതിയ വിത്ത് ലഭ്യമാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു.പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി പി യൂസഫലി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് കോക്കൂർ, നിയോജകമണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ സി എം യൂസഫ്, ഷമീർ ഇടിയാട്ടയിൽ, വി വി ഹമീദ്, വി മുഹമ്മദുണ്ണി ഹാജി, ടി കെ അബ്ദുൽ റഷീദ്, ബഷീർ കക്കിടിക്കൽ, വി പി ഹസ്സൻ, ടി എ മജീദ്,യു മുനീബ് പ്രസംഗിച്ചു,

Related Post

Leave a Reply

Your email address will not be published. Required fields are marked *