എടപ്പാൾ : കണ്ടനകം കെ.എസ്.ആർ.ടി.സി. വർക്ക് ഷോപ്പിനോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫീസ് തകർക്കാനുള്ള നീക്കത്തിനെതിരേ ഐ.എൻ.ടി.യു.സി. തവനൂർ മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തി.സംസ്ഥാന പ്രവർത്തകസമിതി അംഗം കെ.എൻ. ഉദയൻ ഉദ്ഘാടനം ചെയ്തു.ടി.പി. മോഹനൻ അധ്യക്ഷനായി.പ്രഭാകരൻ നടുവട്ടം, ടി. ശ്രീകുമാർ, ഹുസൈൻ ഇസ്പാടത്ത്, പി.വി. ബൈജു, സുരേഷ് അതളൂർ, ആർ. അരുൺ, നിധിൻ, ബാലൻ നമ്പ്യാർ, കെ.പി. സുബ്രഹ്മണ്യൻ, ശശി വർമ്മ എന്നിവർ പ്രസംഗിച്ചു.