പൊന്നാനി : ജില്ലയിലെ പ്രധാന കായൽ ടൂറിസം സ്‌പോട്ടാകാൻ ഒരുങ്ങുന്ന പൊന്നാനി പുളിക്കകടവ് ബിയ്യം കായലിലെ തൂക്കുപാലം തിങ്കളാഴ്ച മുതൽ പ്രകാശപൂരിതമാകും.പൊന്നാനി നഗരസഭയെയും മാറഞ്ചേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിൽ മുഴുനീള ഷോ ലൈറ്റ് ജോലികൾ പൂർത്തിയായിക്കഴിഞ്ഞു.അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ ഗ്രൂപ്പാണ് തൂക്കുപാലം മുഴുനീള അലങ്കാര വിളക്കുകൾകൊണ്ട് മനോഹരമാക്കിയിരിക്കുന്നത്. വൈകീട്ട് 5.30-ന് പി. നന്ദകുമാർ എം.എൽ.എ. അലങ്കാരവിളക്കുകളുടെ സ്വിച്ച്ഓൺ കർമം നിർവഹിക്കും. ബിയ്യം കായൽ ജില്ലയിലെ വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കി മാറ്റാനൊരുങ്ങുകയാണ് പൊന്നാനി നഗരസഭ.