തിരൂർ : ഏഴൂരിലെ വിവിധ പാർട്ടി പ്രവർത്തകരായ ഒൻപതു പേർ കോൺഗ്രസിൽ ചേർന്നു. ഇവരെ ഡി.സി.സി. പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് ഷാൾ അണിയിച്ച് സ്വീകരിച്ചു.ഡി.സി.സി. വൈസ് പ്രസിഡന്റ് ഷാജി പച്ചേരി, ജനറൽ സെക്രട്ടറിമാരായ യാസർ പൊട്ടച്ചോല, ഹാരിസ് ബാബു ചാലിയാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി മുഹമ്മദ് പാറയിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ. ഗോപാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് യാസർ പയ്യോളി, അബ്ദുള്ളക്കുട്ടി അമ്മേങ്ങര, അഷ്റഫ് ആളത്തിൽ, അരുൺ ചെമ്പ്ര എന്നിവർ പങ്കെടുത്തു.