എടപ്പാൾ : ലോക എയിഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി വട്ടംകുളം കുടുംബാരോഗ്യകേന്ദ്രം ഐ.എച്ച്.ആർ.ഡി. കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ എയിഡ്‌സ് ബോധവത്കരണം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസീല സജീബ് ഉദ്ഘാടനം ചെയ്തുപ്രിൻസിപ്പൽ പി. അബ്ദുൾ സമദ് അധ്യക്ഷനായി.സി. സജീവ്കുമാർ, ബി. അശ്വതി, സി.എം. ഹരി, കെ.എസ്. നന്ദന, സതീഷ് അയ്യാപ്പിൽ, സി. ബീന, എസ്. ഫെബ, എസ്. അർച്ചന എന്നിവർ പ്രസംഗിച്ചു.