തിരൂർ : ബി.ജെ.പി. തിരൂർ മണ്ഡലംകമ്മിറ്റി കെ.ടി. ജയകൃഷ്ണൻ ബലിദാന ദിനവും അനുസ്മരണവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എൻ. അനിൽകുമാർ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് രമാ ഷാജി അധ്യക്ഷതവഹിച്ചു.
മനോജ് പാറശ്ശേരി, ശശി കറുകയിൽ, ദിനേശ് കുറുപ്പത്ത്, സുരേഷ് കോളശ്ശേരി, സി. ഷണ്മുഖൻ എന്നിവർ പ്രസംഗിച്ചു.