പൊന്നാനി: ചമ്രവട്ടം പാലം അപ്രോച്ച് റോഡുകൾ ഇടക്കിടെ തകരുന്നത് ഒഴിവാക്കി ശാശ്വത പരിഹാരം ഉണ്ടാക്കാൻ ഇരുഭാഗവും റോഡ് ഇൻ്റെർലോക്ക് ചെയ്യുന്നതിന് 92 ലക്ഷം രൂപ മന്ത്രി മുഹമ്മദ് റിയാസ് അനുവദിച്ചതായി കെ.ടി ജലീൽ എം.എൽ.എ.
നരിപ്പറമ്പ് ഭാഗത്ത് ഇൻ്റെർലോക്ക് ചെയ്യുന്നതിന് 25 ലക്ഷം രൂപയുടെ പ്രവൃത്തി ടെൻഡർ ചെയ്തു. തൃപ്രങ്ങോട് പഞ്ചായത്തിൽ പെടുന്ന ചമ്രവട്ടം ഭാഗത്ത് ഇൻ്റെർലോക്ക് ചെയ്യാൻ 67 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിളിച്ച് കൂട്ടിയ ഉദ്യോഗസ്ഥ തല യോഗത്തിലാണ് ജലസേചന വകുപ്പിൻ്റെ കീഴിലായിരുന്നിട്ടും PWD വകുപ്പിനോട് പണം ആവശ്യപ്പെടാൻ തീരുമാനിച്ചത്.
