തിരൂർ : കോടതി ഉത്തരവിന്റെ മറവിൽ തിരൂരിൽ ഇലക്‌ട്രിക് ഓട്ടോറിക്ഷകൾക്ക് അനധികൃതമായി സിറ്റി പെർമിറ്റ് അനുവദിച്ചുവെന്നാരോപിച്ച് സംയുക്ത മോട്ടോർ തൊഴിലാളി യൂണിയൻ തിരൂർ മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധപ്രകടനവും യോഗവും നടത്തി.ആർ. രഞ്ജിത്ത് ഉദ്ഘാടനംചെയ്തു. മൂസ പരന്നേക്കാട് അധ്യക്ഷതവഹിച്ചു. റാഫി തിരൂർ, ശിവദാസൻ, സമീൽ മുത്തൂർ, റസാഖ് ചെമ്പ്ര എന്നിവർ പ്രസംഗിച്ചു. നിസാർ തിരുത്തുമ്മൽ, ഇബ്നു, സുരേഷ്, സലാം, അൻവർ, സമീർബാബു, ഉത്തമൻ, നൗഷാദ് ആലത്തിയൂർ, നാരായണൻ, സുധീർ അന്നാര എന്നിവർ നേതൃത്വംനൽകി.