എടപ്പാൾ : കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് അപ്രതീക്ഷിതമായ മഴയിൽ കൃഷിനാശം സംഭവിച്ച പൊന്നാനി കോൾ മേഖലയിലെ നെൽ കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും കഴിഞ്ഞ വർഷത്തെ വളം,വിത്ത്, സബ്സിഡി തുക അനുവദിക്കാത്ത കൃഷിവകുപ്പിന്റെ നടപടിയിൽ എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു കെ പി മുഹമ്മദലി ഹാജി ഉദ്ഘാടനം ചെയ്തു, റഫീഖ് പിലാക്കൽ അധ്യക്ഷത വഹിച്ചു ഹാരിസ് തൊഴുത്തിങ്ങൽ, എൻ എ കാദർ എൻ വി അബൂബക്കർ, മുഹമ്മദ് കുട്ടി കല്ലിങ്കൽ, വി കെ മജീദ് , കെ വി ബാവ, എം എ ഖാദർ എന്നിവർ പ്രസംഗിച്ചു.