എടപ്പാൾ : ലോക ഭിന്നശേഷി വാരാചരണം എടപ്പാൾ ഗവ: ഹൈസ്കൂൾ റിസോഴ്‌സ് ഗ്രൂപ്പും സ്റ്റുഡൻസ് പോലീസ് കേഡറ്റ്സും ഭിന്നശേഷി വാരാചരണത്തിൻ്റെ ഭാഗമായി ഭിന്നശേഷി വാരാചരണ സന്ദേശ റാലി നടത്തി.സ്കൂൾ പ്രധാന അധ്യാപകൻ എ.കെ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. എം.കെ. വിലാസിനി അധ്യക്ഷത വഹിച്ചു. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിൽ വിശദീകരണം നടത്തി.പി.സുധ, പി.വി.രഞ്ജിത്ത്, എം.സബിത, കെ.വി.ഗിരി ,പി.രഘുനാഥ്, കെ.ശ്രീകാന്ത്, എ.കെ.പ്രജിത, എം.വി. റിൻഷ എന്നിവർ സംസാരിച്ചു.