ചങ്ങരംകുളം :മൂക്കുതല പി ചിത്രന്‍ നമ്പൂതിരിപ്പാട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളി ലെ 1979 എസ് എസ് എൽ സി ഗ്രൂപ്പായ നെല്ലിമരച്ചോട്ടിലിന്റെ കുടുംബ സംഗമം മൂക്കുതല മുക്തി സ്ഥലേശ്വരി ഹാളിൽ വെച്ച് നടന്നു.പി മോഹനൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിജയൻ വാക്കേത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ ഇബ്രാഹിം മൂക്കുതല അധ്യക്ഷത വഹിച്ചു.വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച സഹപാഠികളെ ആദരിച്ചു.കമറുന്നിസ കെ പി ,ഈശ്വരി, അബ്ദുൽ റസാഖ്, സുലൈമാൻ കക്കിടിപ്പുറം, മുരളി കെ പി.ഇബ്രാഹിം മൂക്കുതല , ജബ്ബാർ ആലങ്കോട് എന്നിവർ ആദരവ് ഏറ്റു വാങ്ങി.

Related Post

Leave a Reply

Your email address will not be published. Required fields are marked *