ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ കാട്ടുപന്നി ശല്ല്യം രൂക്ഷമാകുന്നു.ചിയ്യാനൂര്‍ മാങ്കുന്നത്ത് ക്ഷേത്രത്തിനടുത്ത് വീട്ടമ്മമാരുടെ ഒരേക്കറോളം വരുന്ന കപ്പ കൃഷിയാണ് കഴിഞ്ഞ ദിവസങ്ങളിലായി കാട്ടുപന്നികള്‍ നശിപ്പിച്ചത്.അഞ്ച് മാസം പ്രായമായ നൂറ്കണക്കിന് തൈകളാണ് കാട്ടുപന്നികള്‍ പിഴുതെടുത്തത്.ചിയ്യാനൂര്‍ സ്വദേശികളായ ശാന്ത,കോമള,വിലാസിനി,തങ്കമണി എന്നിവര്‍ ചേര്‍ന്നാണ് പാട്ടത്തിനെടുത്ത ഒരേക്കറോളം വരുന്ന സ്ഥലത്ത് കപ്പ കൃഷി ഇറക്കിയത്.കാട്ടുപന്നികള്‍ കയറാതിരിക്കാന്‍ വല കെട്ടി മറച്ചാണ് കൃഷി ചെയ്തിരിക്കുന്നത്.കൃഷി നശിച്ചതോടെ വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായും വീട്ടമ്മമാര്‍ പറഞ്ഞു.രാത്രികാലങ്ങളില്‍ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികള്‍ പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്.വാഴത്തോട്ടവും ചേന ചേമ്പ് അടക്കമുള്ള കാര്‍ഷിക വിളകളും വ്യാപകമായി നശിപ്പിക്കുന്നത് കര്‍ശകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.ഉദിനുപറമ്പ് ഭാഗത്ത് വിളവെടുപ്പിന് പാകമായ ഒരേക്കറോളം നെല്‍കൃഷിയും കാട്ടുപന്നികള്‍ നശിപ്പിച്ചിരുന്നു.കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടവും ദുരിതവും തീര്‍ക്കുന്ന പന്നികളെ പിടികൂടാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Post

Leave a Reply

Your email address will not be published. Required fields are marked *