തിരൂർ : മലപ്പുറം ജില്ലാ ജവഹർ ബാൽ മഞ്ചിന് പുതിയ നേതൃത്വമായി. ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് പുതിയ ജില്ലാ, ബ്ലോക്ക് ഭാരവാഹികളെ സ്വീകരിച്ച് ചുമതലയേൽപ്പിച്ചു.ചടങ്ങിൽ ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർപേഴ്സൺ അഡ്വ. സബീന അധ്യക്ഷതവഹിച്ചു.ജില്ലാ ക്യാമ്പ് 21-ന് കുറ്റിപ്പുറം നിളയോരം പാർക്കിൽ നടത്താൻ യോഗത്തിൽ തീരുമാനിച്ചു. ജില്ലാ കോഡിനേറ്റർ അലി അക്ബർ പ്രസംഗിച്ചു.