എടപ്പാൾ : പൊന്നാനി ബ്ലോക്ക് കേരളോത്സവം ചെസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ജില്ല തല ചെസ്സ് മത്സരത്തിലേക്ക് യോഗ്യത നേടിയ ടി.ഡി.ദേവി പ്രിയയെ വട്ടംകുളം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് ഗ്രാമസഭാ യോഗം അഭിനന്ദിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.എ.നജീബ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സുഹൈല അഫീഫ് അധ്യക്ഷത വഹിച്ചു. ഇ.വി.അനീഷ്, എൻ.നന്ദകുമാർ, എൻ.ചന്ദ്രബോസ്, കെ.വിനോദ് ,സതീഷ് അയ്യാപ്പിൽ, സജിനി എന്നിവർ സംസാരിച്ചു.