തിരൂർ : കുമാരനാശാൻ രണ്ടാം നവോത്ഥാനത്തിന്റെ നായകനാണെന്ന്കവി ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. മഹാകവി കുമാരനാശാന്റെ ചരമശതാബ്ദിയോടനുബന്ധിച്ച് തിരൂർ തുഞ്ചൻപറമ്പിൽ നടന്ന കുമാരനാശാൻ ചരമശതാബ്ദി ആചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഷ്നി സ്വപ്ന, എം. ജ്യോതി രാജ്, ടി.എസ്‌. സുമ, ടി.ടി. വാസുദേവൻ, ടി.കെ. ബോസ്, ജോയ് മാമലയിൽ എന്നിവർ സംസാരിച്ചു. ജില്ലാതല ആശാൻ ക്വിസ് മത്സരത്തിൽ ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിലെ വി. വൈഗ ഒന്നാം സ്ഥാനവും ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിലെ വൈഭവ് രണ്ടാം സ്ഥാനവും തിരൂർ എൻ.എസ്.എസ്.ഇ.എം. ഹൈസ്കൂളിലെ വി.എസ്. ആർദ്ര മൂന്നാം സ്ഥാനവും നേടി.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മലയാളം ഗവേഷകൻ ഇ. പ്രവീൺ പ്രകാശായിരുന്നു ക്വിസ് മാസ്റ്റർ. തുടർന്ന് ആശാൻ കവിതകളുടെ ആലാപനവും നടന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *