താനൂർ : താനൂർ നഗരസഭ കേരളോത്സവം കായികമത്സരങ്ങൾ സമാപിച്ചു. ക്രിക്കറ്റ് മത്സരത്തിൽ എടക്കടപ്പുറം കെ.എഫ്.സി. ജേതാക്കളായി. സി.ആർ.ബി. ചീരാൻകടപ്പുറം റണ്ണേഴ്സ് അപ്പായി. നഗരസഭാധ്യക്ഷൻ റഷീദ് മോര്യ വിന്നേഴ്സിനും സ്ഥിരംസമിതി അധ്യക്ഷൻ പി.പി. മുസ്തഫ റണ്ണേഴ്സ് അപ്പിനുമുള്ള ട്രോഫികൾ വിതരണംചെയ്തു.കൗൺസിലർമാരായ കെ. ജയപ്രകാശ്, പി.വി. നൗഷാദ്, യൂത്ത് കോഡിനേറ്റർ സാദിഖ് താനൂർ എന്നിവർ പങ്കെടുത്തു. കായികപ്രതിഭകൾക്കുള്ള ട്രോഫികൾ മുൻ നഗരസഭാധ്യക്ഷൻ പി.പി. ഷംസുദ്ദീൻ വിതരണംചെയ്തു. മെഡലുകൾ ഉപാധ്യക്ഷൻ സി.കെ. സുബൈദ, സ്ഥിരം സമിതിയധ്യക്ഷന്മാരായ കെ.പി. അലി അക്ബർ, പി.പി. മുസ്തഫ, കൗൺസിലർമാരായ ഹനീഫ, നജ്മത്ത് എന്നിവരുംചേർന്ന് വിതരണംചെയ്തു.