എടപ്പാൾ : സെന്റർ ഫോർ മീഡിയ ആൻഡ് സോഷ്യൽ ഇംപാക്ട് (പി.ടി.എം.ഒ.എ.) വാർഷിക പൊതുയോഗം എടപ്പാൾ ദാറുൽഹിദായയിൽ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ നടന്നു. എം.വി. ഇസ്മായിൽ മുസ്‌ലിയാരുടെ പ്രാർഥനയോടെ നടന്ന പരിപാടിയിൽ സെക്രട്ടറി പി.വി. മുഹമ്മദ് മൗലവി, അൻവർ സാദാത്ത് ഹുദവി, എ. സമീർ, അഹമ്മദ് മുനവർ മാണിശേരി, ഫസലു റഹ്‌മാൻ, സയ്യിദ് കെ.എസ്.കെ. തങ്ങൾ, മുഖൈബിലി നടക്കാവ്, സി.പി. അലി ബാവഹാജി, ഇബ്രാഹിം മൂതൂർ എന്നിവർ പ്രസംഗിച്ചു. പി.എസ്.സി. പരീക്ഷയിൽ ഒന്നാംറാങ്കോടെ അസിസ്റ്റന്റ് പ്രിസൺ ഓഫീസറായ ദാറുൽഹിദായ വിദ്യാർഥി സുധീറിനെ തങ്ങൾ അനുമോദിച്ചു.